ad
Deshabhimani

അണ്ണാമലെെ ബിജെപി വിടുന്നു; ചൊവ്വാഴ്ച തീരുമാനമുണ്ടായേക്കും

ANNAMALAI
വെബ് ഡെസ്ക്

Published on Jun 01, 2026, 04:49 PM | 1 min read

ചെന്നെെ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലെെ സംഘടന വിടാനൊരുങ്ങുന്നു. പുതിയ പാർട്ടി രൂപീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. നാളെ ഡൽഹിയിൽ നേതാക്കളുമായി കൂടിച്ചാഴ്ച നടത്തുന്നുണ്ടെന്നാണ് വിവരം. നടൻ രജനികാന്തുമായി അണ്ണാമലെെ ചർച്ച നടത്തിയെന്നും വിവരങ്ങളുണ്ട്.


ആറ് വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് പാർട്ടിയിൽ നിന്നും അദ്ദേഹം പുറത്തുപോകുന്നത് . നാല് വർഷം ബിജെപി അധ്യക്ഷനായി നിലകൊണ്ട അണ്ണാമലെെ ബിജെപി- എഐഡിഎംകെ സഖ്യ നീക്കത്തിൽ പൂർ‌ണമായും അതൃപ്തനായിരുന്നു. മാത്രമല്ല ഏപ്രിൽ 23ന് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിലും എതിർ ശബ്ദം അണ്ണാമലയുടേതായി ഉണ്ടായി.


2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവി കെ കാഴ്ചവെച്ച മികച്ച പ്രകടനത്തിന് ശേഷം തമിഴ്‌നാട്ടിലെ രാഷ്ട്രീയ മേഖലയിൽ വലിയൊരു മാറ്റം വന്നിട്ടുണ്ടെന്ന് അണ്ണാമലൈ കരുതുന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. തങ്ങളുടെ ഭാഷ മനസിലാകുന്ന രാഷ്ട്രീയക്കാരെയാണ് യുവാക്കൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ദേശീയ പാർ‌ട്ടിക്ക് സംസ്ഥാനത്തുള്ള ശക്തി ക്ഷയിക്കുന്നതായും അണ്ണാമലെെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതും പാർട്ടി വിടാനുള്ള കാരണമാകുകയാണ്




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home