print edition ആനന്ദബോസ് മറ്റൊരു ധന്‍കര്‍


സ്വന്തം ലേഖകൻ
Published on Mar 07, 2026, 12:00 AM | 1 min read
ന്യൂഡൽഹി: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് അടുക്കവെ സി വി ആനന്ദബോസിന് ഗവര്‍ണര്‍ പദവി ഒഴിയേണ്ടിവന്നത് ബിജെപി ദേശീയ നേതൃത്വത്തിന് അനഭിമിതനായതോടെ. വോട്ട് ബംഗാളിലേക്ക് മാറ്റിയെന്നും ഇവിടുത്തെ ജനാധിപത്യപ്രക്രിയയിൽ പങ്കാളിയാകാനുള്ള ആഗ്രഹത്താലാണ് ഇങ്ങനെ ചെയ്‌തതെന്നും ഒരാഴ്‌ചമുന്പ് ആനന്ദബോസ് അറിയിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്‌ച രാത്രി രാജിവെക്കേണ്ടി വന്നു. വൈകിട്ട് ബാഗ്‌ദോഗ്രയിലേക്കുള്ള എയർഇന്ത്യാ എക്‌സ്‌പ്രസ് വിമാനം പിടിക്കാനാണ് ആനന്ദബോസ് കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയത്.
രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ഡാർജിലിങ്ങ് സന്ദർശനത്തിന് മുന്നോടിയായി ബാഗ്‌ദോഗ്രയിൽ എത്താനായിരുന്നു പദ്ധതി. എന്നാൽ, തികച്ചും നാടകീയമായി അദ്ദേഹം വിമാനത്തിൽ ഡൽഹിയിലെത്തല രാഷ്‌ട്രപതിയെ സന്ദർശിച്ച് രാജിക്കത്ത് കൈമാറി. ഒറ്റവരിയിൽ, കാരണം വിശദീകരിക്കാതെയാണ് രാജി. ഉപരാഷ്‌ട്രപതിയായിരുന്ന ജഗ്‌ദീപ് ധൻകറിന്റെ രാജിയും സമാനമായിരുന്നു. എന്തിനാണ് ധൃതി പിടിച്ചുള്ള രാജിയെന്ന് അദ്ദേഹത്തിനും വിശദീകരിക്കാനായിട്ടില്ല.
തമിഴ്‌നാട് ഗവർണറായിരുന്ന ആർ എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചത് കേന്ദ്രസർക്കാരിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമാക്കുന്നതാണ്. തമിഴ്‌നാട് സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടങ്കോലിടുന്ന, രാഷ്ട്രീയ യജമാനൻമാരെ തൃപ്‌തിപ്പെടുത്താൻ എത്ര വേണമെങ്കിലും തരംതാഴാൻ തയ്യാറാകുന്ന ആളാണ് രവി. അതാണ് ബിജെപിക്ക് വേണ്ടതും.










0 comments