ad
Deshabhimani

ഡാൻസ് ചെയ്ത വൈറലായ ട്രാഫിക് പൊലീസുകാരനെ തരംതാഴ്ത്തി; നടപടി യുവതിയുടെ പരാതിയിൽ

Ranjeet Singh dancing cop

രഞ്ജിത് സിങ് ഡാൻസ് ചെയ്ത് ട്രാഫിക് നിയന്ത്രിക്കുന്നു (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Jan 31, 2026, 02:11 PM | 1 min read

ഇൻഡോർ: "ഡാൻസിങ് കോപ്പ്" എന്ന് അറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ ഇൻഡോറിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ രഞ്ജിത് സിങിനെ തരംതാഴ്ത്തി. മുംബൈ സ്വദേശിനിയായ യുവതി നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. ഹെഡ് കോൺസ്റ്റബിൾ സ്ഥാനത്തുനിന്ന് കോൺസ്റ്റബിൾ പദവിയിലേക്ക് രഞ്ജിത് സിങിനെ തരംതാഴ്ത്തി ഇൻഡോർ പൊലീസ് ഉത്തരവിട്ടു.


രഞ്ജിത് സിങ്ങ് തന്നോട് അശ്ലീല ചാറ്റുകൾ നടത്തിയെന്നും ഇൻഡോറിൽ വന്ന് കാണാൻ ആവശ്യപ്പെട്ടെന്നുമാണ് യുവതി പരാതിപ്പെട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെങ്കിലും, വകുപ്പുതല നടപടിയുടെ ഭാഗമായി രഞ്ജിത്തിന് നൽകിയിരുന്ന താൽക്കാലിക പ്രമോഷൻ അടിയന്തരമായി പിൻവലിക്കുകയായിരുന്നു.


ഇൻഡോറിലെ തിരക്കേറിയ ജംഗ്ഷനുകളിൽ മൈക്കൽ ജാക്‌സൺ ശൈലിയിലുള്ള 'മൂൺവാക്ക്' നടത്തി ട്രാഫിക് നിയന്ത്രിച്ചാണ് രഞ്ജിത് ദേശീയ-അന്തർദേശീയ ശ്രദ്ധ നേടിയത്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള അദ്ദേഹത്തിന് നിരവധി ടിവി ഷോകളിലും അവസരം ലഭിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home