ad
Deshabhimani

​ഇസ്രയേൽ ​ഗാസയിൽ നടത്തുന്ന വംശഹത്യക്ക് പരോക്ഷ പിന്തുണ നൽകി; ഇന്ത്യക്കെതിരെ ആംനസ്റ്റി ഇന്റർനാഷണൽ

Modi netanyahu

Image Credit : The Hindu

വെബ് ഡെസ്ക്

Published on Aug 01, 2026, 01:14 PM | 1 min read

ന്യൂഡൽഹി : ​ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കും യുദ്ധക്കുറ്റങ്ങൾക്കും ഇന്ത്യയുടെ പരോക്ഷ പിന്തുണയുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആംനസ്റ്റി ഇന്റർനാഷണൽ. ​ഗാസയിൽ വംശഹത്യ നടത്താൻ ഇസ്രയേൽ ഉപയോ​ഗിച്ച ആയുധങ്ങളിൽ വലിയൊരു ശതമാനം ഇന്ത്യയിൽ നിന്നായിരിക്കാമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.


അമേരിക്ക - ഇസ്രയേൽ സഖ്യം ലോകത്താകെ തുടരുന്ന വർണവിവേചനം, വംശഹത്യ, അന്താരാഷ്ട്ര നിയമപ്രകാരമുള്ള മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ ഇന്ത്യ എങ്ങനെ പങ്കാളിയാവുന്നു എന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോർട്ട്. 'മെയ്ഡ് ഇൻ ഇന്ത്യ : ദി സപ്ലൈ ഓഫ് വെപ്പൺസ് ആൻഡ് അമ്യൂണിഷൻ ടു ഇസ്രയേൽ' എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ ഇസ്രയേലിന്റെ ആയുധങ്ങളുടെ ഒരു പ്രധാന വിതരണക്കാരാണെന്നും വ്യക്തമാക്കുന്നുണ്ട്.


ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ചെറിയ ആയുധങ്ങൾ, ഭാഗങ്ങൾ, മെഷീൻ ഗൺ ഘടകങ്ങൾ, സ്‌ഫോടകവസ്തുക്കൾ, പീരങ്കി ഷെല്ലുകൾ തുടങ്ങിയ വെടിക്കോപ്പുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. 2023 ഒക്ടോബർ 7നും 2025 നവംബർ 30നും ഇടയിൽ 2,500ലധികം കയറ്റുതി നടന്നതായും റിപ്പോർട്ടിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home