കണ്ണൂരിൽ മലയോര മേഖലകളിൽ വ്യാപക മഴക്കെടുതി; വീടുകളില്‍ വെള്ളം കയറി, ജനങ്ങളെ മാറ്റി

കണ്ണൂർ : കണ്ണൂർ ജില്ലയിൽ മലയോര മേഖലകളിൽ കെടുതി വ്യാപക മഴക്കെടുതി. കൊട്ടിയൂര്‍ പാല്‍ചുരത്തില്‍ ചെകുത്താന്‍ തോടിന് സമീപം മണ്ണിഞ്ഞു. ഗതാഗതം മുടങ്ങി. കല്ലും മണ്ണും റോഡിലേക്ക് വീണതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ഇനിയും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ ഇതുവഴി പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ശക്തമായ മഴയെ തുടര്‍ന്ന് ആറളം ഫാമിന്റെ 11,13 ബ്ലോക്കുകളില്‍ വെള്ളം കയറി. ആളുകളെ തൊട്ടടുത്ത അങ്കണവാടിയിലേക്ക് മാറ്റി. പെരിങ്ങോം, കോഴിച്ചാല്‍ പ്രദേശത്ത് മണ്ണിടിഞ്ഞു. ഫയര്‍ സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക്എത്തി. ഉളിക്കല്‍ പഞ്ചായത്തിലെ വട്ടിയാംതോട് പാലത്തില്‍ വെള്ളം കയറി.

ഉളിക്കല്‍ പഞ്ചായത്തിലെ മണിക്കടവ് ചപ്പാത്ത് പാലം വെള്ളത്തിനടിയിലായി. വളപട്ടണം പുഴയുടെ പോഷകനദിയായ ബാവലിപ്പുഴയുടെ തീരത്തെ അണുങ്ങോട്ട് പ്രദേശങ്ങളില്‍ ജലനിരപ്പ് മുന്നറിയിപ്പ് നില (58 മീറ്റര്‍) കടന്നതായി അധികൃതര്‍ അറിയിച്ചു. 58.4 മീറ്ററാണ് അപകട നില. പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
വെള്ളി രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ മാടായി വേങ്ങര കക്കാടപ്പുറത്ത് കൊടക്ക ബാല കൃഷ്ണന്‍, ഭാര്യ ജാനകി എന്നിവരുടെ വീട് തകര്‍ന്ന് വീണു. ഇവർ ഒരാഴ്ചയായി മകന്റെ വീട്ടിലായിരുന്നതിനാല്‍ ആളപായമില്ല. തിരുവങ്ങാട് വില്ലേജ് വയലളം ദേശത്ത് ഊരാന്‍കോട്ട് ഹെവന്‍ വീട്ടില്‍ സനീഷിന്റെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ആളപായമില്ല.

ശക്തമായ മഴയെ തുടര്‍ന്ന് ഉളിക്കല്‍ പഞ്ചായത്തിലെ പേരട്ട തൊട്ടിപ്പാലം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. എട്ട് കുടുംബങ്ങളെ സമീപത്തെ നൂറുല്‍ ഹുദ മദ്രസാ കെട്ടിടത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തി. 19 മുതിര്‍ന്നവരും 7 കുട്ടികളും ഉള്‍പ്പെടെ 26 പേരെയാണ് മാറ്റിത്താമസിപ്പിച്ചത്.









0 comments