ad
Deshabhimani

മധ്യപ്രദേശിൽ അംബേദ്കർ പ്രതിമ തകർത്ത നിലയിൽ

ambedker statue

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Apr 21, 2025, 05:14 PM | 1 min read

ഭോപ്പാൽ : മധ്യപ്രദേശിലെ ശിവപുരിയിൽ ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറിന്റെ പ്രതിമ അജ്ഞാതർ നശിപ്പിച്ചു. പിച്ചോരെ ടൗണിലെ ബറേല തിരാഹയിലുള്ള പ്രതിമ ഇത് നാലാം തവണയാണ് നശിപ്പിക്കപ്പെടുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിമയുടെ കൈകളും വിരലുകളും നശിപ്പിച്ച നിലയിൽ കണ്ട നാട്ടുകാരാണ് വിവരം പൊലീസിലറിയിച്ചത്. തുടർന്ന് ഭീം ആർമി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു. പ്രദേശത്ത് ഇത് നിരന്തര സംഭവമാണെന്നും ശക്തമായ നടപടിയെടുക്കണമെന്നും പ്രദേശ വാസികൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home