ad
Deshabhimani

ഉത്തർ പ്രദേശിൽ അംബേദ്‌കറുടെ പ്രതിമ തകർത്ത നിലയിൽ

പ്രതീകാത്മക ചിത്രം
വെബ് ഡെസ്ക്

Published on Jan 07, 2025, 04:52 PM | 1 min read

വാരാണസി : ഉത്തർപ്രദേശിലെ വാരാണസിയിൽ ഡോ. ബി ആർ അംബേദ്കറുടെ പ്രതിമ തകർത്ത നിലയിൽ. പ്രതിമ തകർത്തവർ ആരാണെന്ന്‌ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന്‌ പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ്‌ വ്യക്തമാക്കി.


അനെയ്-നാഥൈപൂർ റോഡിലെ ലച്ചിരാംപൂർ ഗ്രാമത്തിലെ അംബേദ്കർ പ്രതിമയാണ്‌ തിങ്കളാഴ്ച രാത്രി അജ്ഞാതർ തകർത്തത്‌.


ചൊവ്വാഴ്ച പുലർച്ചെ പ്രതിമ തകർന്ന നിലയിൽ കണ്ട ഗ്രാമവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ്‌ പറഞ്ഞു.


കഴിഞ്ഞ ദിവസം വാഹനത്തിൽ അംബേദ്കറെ കുറിച്ചുള്ള പാട്ട് വെച്ചതിന് ദളിത് യുവാവിനെ ആർപിഎഫ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട രണ്ട് പേർ മർദ്ദിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home