print edition വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധന ; അനാവശ്യ തിടുക്കം അപകടം : അമര്‍ത്യസെൻ

കൊല്‍ക്കത്ത
പശ്ചിമബംഗാളിലെ വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധനയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് നോബേൽ സമ്മാന ജേതാവ് അമര്‍ത്യസെൻ. പുനഃപരിശോധനയിലെ അനാവശ്യ തിടുക്കം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം വോട്ടര്‍മാരുടെ പങ്കാളിത്തെ ബാധിക്കാമെന്ന് അമര്‍ത്യാസെൻ പറഞ്ഞു.
"വോട്ടുചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിന് രേഖകൾ സമർപ്പിക്കാൻ മതിയായ അവസരം നൽകാതെ എസ്ഐആര്‍ തിടുക്കത്തിൽ പൂർത്തിയാക്കുകയാണ്. ഇത് വോട്ടർമാരോടും ഇന്ത്യൻ ജനാധിപത്യത്തോടുള്ള നീതികേടാണ്. എന്റെ വോട്ടവകാശത്തെ അവര്‍ ചോദ്യംചെയ്തു. മരിച്ചപോയ എന്റെ അമ്മയുടെ വയസും എന്റെ ജനന വര്‍ഷവും ചോദ്യം ചെയ്തു. രേഖകള്‍ നൽകുക എന്നത് ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ പാവങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. മറ്റ് പല ഇന്ത്യന്‍ പൗരരരെയും പോലെ ഞാനും ഗ്രാമീണ മേഖലയിലാണ് ജനിച്ചത്. എനിക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല. വോട്ടവകാശത്തിന് വേണ്ടി കൂടുതൽ രേഖകൾ ഹാജരാക്കേണ്ടി വന്നു. രേഖകള്‍ സംഘടിപ്പിക്കുന്നതിൽ സാധാരണക്കാരായ മറ്റുള്ളവരുടെ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്' അമര്‍ത്യസെൻ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.










0 comments