റേഷൻ കട പൂട്ടിച്ച സംഭവം ; ആർഎസ്‌എസിന്റെ ഉത്തരവ് സ്വീകരിക്കേണ്ട : അലഹബാദ് ഹൈക്കോടതി

അലഹബാദ് ഹൈക്കോടതി
ന്യൂഡൽഹി
ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരെ അതിരൂക്ഷവിമർശവുമായി അലഹബാദ് ഹൈക്കോടതി. ആർഎസ്‌എസിന്റെ നാഗ്‌പുർ കാര്യാലയത്തിൽനിന്ന് യുപി സർക്കാരും ഉദ്യോഗസ്ഥരും ഉത്തരവുകൾ സ്വീകരിക്കേണ്ടെന്ന് ജസ്റ്റിസ് പങ്കജ് ഭാട്ടിയ മുന്നറിയിപ്പ് നൽകി. നാട്ടിൽ നിയമവാഴ്‌ചയുണ്ടെന്നും ഓർമിപ്പിച്ചു. ആർഎസ്‌എസ് നൽകിയ കത്ത്‌പ്രകാരം ലൈസൻസുള്ള റേഷൻകട പൂട്ടിച്ച സംഭവത്തിലാണ് ലഖ്‌നൗ ബെഞ്ചിന്റെ ഉത്തരവ്. ദിനേശ് ശുക്ല എന്ന പരാതിക്കാരനുവേണ്ടി നാഗ്‌പുരിലെ ആർഎസ്‌എസ് കാര്യാലയത്തിൽനിന്ന് ഇ–-മെയിൽ സന്ദേശം ഭക്ഷ്യ കമീഷണർക്ക് അയച്ചെന്ന് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പരിഹാസം.
ഗോണ്ടയിലെ കേണൽഗഞ്ച് എസ്‌ഡിഎം കടപൂട്ടിച്ച ഉത്തരവും കടയുടമ മനോജ് കുമാറിനെതിരെ സ്വീകരിച്ച നടപടിയും കോടതി സ്റ്റേചെയ്‌തു. ആർഎസ്‌എസിന്റെ ഇ–-മെയിൽ ലഭിച്ചതോടെ ചട്ടങ്ങൾ മറികടന്ന് അധികാരികൾ കടപൂട്ടിക്കുകയായിരുന്നു.
യുപി സർക്കാരിനോട് നാലാഴ്‌ചയ്‌ക്കകം മറുപടി ഫയൽചെയ്യാനും നിര്‍ദേശിച്ചു.









0 comments