പശുക്കുട്ടികളെ വാങ്ങിച്ചാലും ഗോവധ കേസ്, യുപി സർക്കാരിനോട് വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി

cow
വെബ് ഡെസ്ക്

Published on Oct 16, 2025, 05:02 PM | 2 min read

അലഹബാദ്: ഗോവധ നിയമവും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും ഉപയോഗിച്ചുളള മനുഷ്യവേട്ടയ്ക്കെതിരെ അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലുടനീളം നിസ്സാരമായ എഫ്‌ഐആറുകളിൽ കർഷകരെയും കാലിക്കച്ചവടക്കാരെയും കുരുക്കുന്നത് പതിവായതോടെയാണ് ഇടപെടൽ.


ഇത്തരം "കാഷ്വൽ എഫ്‌ഐആറുകളിൽ" മനുഷ്യരെ വേട്ടയാടുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുന്ന നടപടിയെക്കുറിച്ച് അറിയിക്കാനും കേസുകൾ നിർത്തലാക്കാൻ നിർദ്ദേശങ്ങൾ നൽകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും പോലീസ് ജനറൽ (ഡിജിപി), പ്രിൻസിപ്പൽ സെക്രട്ടറി (ആഭ്യന്തരം) എന്നിവരോട് ആവശ്യപ്പെട്ടു.


പൊലീസ് ചുമത്തിയ ഒരു കേസിൽ കന്നുകുട്ടികളെ ജീവനോടെ കണ്ടെത്തിയിട്ടും ഗോവധ കുറ്റം ചുമത്തി കേസ് എടുത്തു. ഇതിനെതിരായ ഹർജി പരഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അബ്ദേഷ് കുമാർ ചൗധരിയും അബ്ദുൾ മോയിനും അടങ്ങുന്ന ബെഞ്ച് വിമർശനം ഉന്നയിച്ചത്.


ഒമ്പത് കന്നുകുട്ടികളെ വാങ്ങിച്ച് കൊണ്ടു പോവുകയായിരുന്നു പരാതിക്കാരൻ. എന്നാൽ കശാപ്പ് ചെയ്യുക, ഗുരുതരമായി പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി ജനുവരി 3 ന് പ്രതാപ്ഗഡ് ജില്ലയിൽ കേസ് എടുത്തു. തനിക്കെതിരെ ഫയൽ ചെയ്ത എഫ്‌ഐആറിനെ ചോദ്യം ചെയ്ത് രാഹുൽ യാദവ് കോടതി മുമ്പാകെ എത്തി. യഥാർത്ഥ അവസ്ഥ ബോധിപ്പിച്ചു.


സംസ്ഥാനത്ത് ഗതാഗതം കുറ്റകൃത്യമല്ലെന്നും ഗോവധമാണ് കുറ്റകരമാക്കിയത് എന്നും കോടതി പൊലീസിനെ ഓർമ്മപ്പെടുത്തി.


ഇത്തരം കേസുകൾ "പോലീസ് അധികാരികളുടെയും കോടതിയുടെയും വിലപ്പെട്ട സമയം പാഴാക്കുന്നു" ഈ കേസുകൾക്കെതിരെ പോരാടുന്നതിന് വ്യക്തികളും ഇരയാക്കപ്പെടുന്നു.


സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഗോസംരക്ഷണ സേനാ ആക്രമണ കേസുകൾ കോടതി പരാമർശിച്ചു. അക്രമം, ആൾക്കൂട്ട കൊലപാതകം, എന്നിവ വർധിക്കുന്നതും ചൂണ്ടികാട്ടി.

“ആൾക്കൂട്ട ജാഗ്രതയും ആൾക്കൂട്ട അക്രമവും കർശന നടപടി സ്വീകരിച്ചുകൊണ്ട് സർക്കാരുകൾ തടയണം, അത്തരം സംഭവങ്ങൾ സംസ്ഥാന സംവിധാനത്തിന് റിപ്പോർട്ട് ചെയ്യുന്നതിന് പകരം നിയമവും ക്രമസമാധാനവും സ്വന്തം കൈകളിലേക്ക് എടുക്കുന്ന പതിവായിരിക്കുന്നു എന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.


നവംബർ 7 ന് കേസ് പരിഗണിക്കാൻ ലിസ്റ്റ് ചെയ്തു. സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയും ഡിജിപിയും കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു.


പ്രയോഗിച്ചവയിൽ ദേശീയ സുരക്ഷാ നിയമവും


2024 മുതൽ 2025 ഓഗസ്റ്റ് വരെ യുപി പോലീസ് 699 പശു കശാപ്പ് കേസുകളും 1,200 കന്നുകാലി കള്ളക്കടത്ത് കേസുകളും രജിസ്റ്റർ ചെയ്തു. ഇവയിൽ 4,988 അറസ്റ്റുകൾ നടത്തി. ജയിലിൽ അടയ്ക്കൽ മാത്രമല്ല, സ്വത്തുകൾ കണ്ടുകെട്ടൽ, വീട് ഇടിച്ചു നിരത്തൽ തുടങ്ങിയ ശിക്ഷാവിധികളും നിയമത്തിന് അകത്തും പുറത്തും നടത്തപ്പെടുന്നു.


പശുക്കളെ കശാപ്പ് ചെയ്ത കേസുകളിൽ തന്നെ 539 പേർക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരവും ആറ് പേർക്കെതിരെ ദേശീയ സുരക്ഷാ ആക്ട് (NSA) പ്രകാരവും കേസ് എടുത്തിട്ടുണ്ട്.


കഴിഞ്ഞ വർഷവും സമാനമായ മറ്റൊരു കേസിൽ കോടതി ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. 2024 ഓഗസ്റ്റിൽ ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ ഒരു പശുക്കിടാവിനെ അറുത്തതായുള്ള കേസാണ്. നിസാമുദ്ദീനും മറ്റ് മൂന്ന് പേരും പ്രതിയായ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഇത്.


കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ആദ്യം വിവരം നൽകിയയാൾ ഒരു കയറും പകുതി ദഹിച്ച പശുവിൻ ചാണകവും കണ്ടെത്തി എന്നതായിരുന്നു പൊലീസ് കേസിന് അടിസ്ഥാനമാക്കിയത്. കുറ്റാരോപിതനായ വ്യക്തി ഒരു പശുക്കിടാവിനെ വയലിലേക്ക് കൊണ്ടുപോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടതായും പ്രഥമ വിവര റിപ്പോർട്ടിൽ പറഞ്ഞു. പശുവിനെ വളർത്തുന്ന വ്യക്തിയാണ് കേസിൽ അകപ്പെട്ടത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home