print edition ചെലവിന് കൊടുക്കാൻ കഴിയില്ലെങ്കിൽ വിവാഹം കഴിക്കരുതെന്ന് അലഹബാദ് കോടതി

ന്യൂഡൽഹി : ഭാര്യക്കും കുട്ടികൾക്കും ചെലവിന് കൊടുക്കാൻ കഴിയില്ലെങ്കിൽ വിവാഹം കഴിക്കാൻ പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ജീവനാംശം സംബന്ധിച്ച കേസ് പരിഗണിച്ച ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, വിവേക് സരൺ എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. മാസം നാലായിരം രൂപ ഭാര്യക്ക് ജീവനാംശം നൽകണമെന്ന പ്രയാഗ്‌രാജ് കുടുംബകോടതി ഉത്തരവ് ചോദ്യംചെയ്‌ത് ഭർത്താവ് നൽകിയ അപ്പീൽ തള്ളിയാണ് നിരീക്ഷണം.
തന്റെ സാന്പത്തിക പ്രയാസങ്ങൾ മനസിലാക്കാതെയാണ് കുടുംബകോടതി ഉത്തരവിട്ടതെന്നായിരുന്നു ഭർത്താവിന്റെ വാദം. വിവാഹബന്ധം തകരുമ്പോൾ ഭാര്യയെയും കുട്ടികളെയും പരിപാലിക്കാനും ചെലവിന് കൊടുക്കാനും കഴിയില്ലെന്ന് തോന്നുന്നവർ വിവാഹം കഴിക്കരുതെന്ന് ഭർത്താവിനോട് കോടതി പറഞ്ഞു. 2024 ആഗസ്‌ത് മുതൽ നൽകാനുള്ള ജീവനാംശം അഞ്ച് ഗഡുക്കളായി ഭാര്യക്ക് നൽകാനും കോടതി നിർദേശിച്ചു.










0 comments