എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

image credit: Wikimedia Commons
ബംഗളൂരു : ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലിടിച്ച് അപകടം. ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുമ്പോൾ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ശക്തമായി ഇടിക്കുകയായിരുന്നു.
പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു അപകടം ഒഴിവായതായി റിപ്പോർട്ടുകൾ പറയുന്നു. എയർ ഇന്ത്യയുടെ 2651 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ അപകടത്തെ തുടർന്ന് വിമാനത്തിന്റെ ഡൽഹിയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി. മടക്കയാത്ര മുടങ്ങിയ യാത്രക്കാർക്കായി പകരം യാത്രാസൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.










0 comments