ad
Deshabhimani

എയർ ഇന്ത്യ വിമാനാപകടം; അഞ്ച് പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

plane crash

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സ്ഥലത്ത് എൻഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു photo credit: pti

വെബ് ഡെസ്ക്

Published on Jun 13, 2025, 01:24 PM | 1 min read

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും അവ ബന്ധുക്കൾക്ക് കൈമാറിയതായും ഗുജറാത്ത് സർക്കാർ അറിയിച്ചു.


ഇവർ വിമാനത്തിൽ ഉണ്ടായിരുന്നവരാണോ ബിജെ മെഡിക്കൽ ക്യാമ്പസിലുള്ളവരാണോ എന്ന് വ്യക്തമല്ല. രാജസ്ഥാനിൽ നിന്നും ഭാവ്‌നഗറിൽ നിന്നുമുള്ള രണ്ട് പേരുടെ മൃതദേഹവും മധ്യപ്രദേശിൽ നിന്നുള്ള ഒരാളുടെ മൃതദേഹവുമാണ്‌ കൈമാറിയത്‌.


വിമാനാപകടത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചിരുന്നു. തുടർന്ന്‌ അഹമ്മദാബാദ് വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരുമായി അദ്ദേഹം അവലോകന യോഗം ചേർന്നു.


വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട AI 171 വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് പുറത്ത് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്‌ച ഉച്ചയ്ക്ക് 1:30ഓടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. ടേക്ക് ഓഫിന് നിമിഷങ്ങൾക്കകം വിമാനം തകർന്ന് വീഴുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home