വിശ്രമവേളയിൽ ഹൃദയാഘാതം; എയർ ഇന്ത്യ പൈലറ്റ് മരിച്ചു

ന്യൂഡൽഹി: വിശ്രമവേളയിൽ ഉണ്ടായ ത്തെ തുടർന്ന് എയർ ഇന്ത്യ പൈലറ്റ് അന്തരിച്ചു. ഇന്തോനേഷ്യയിലെ ബാലിയിലാണ് സംഭവം. ഏകദേശം 40 വയസ്സ് പ്രായമുള്ള ഫസ്റ്റ് ഓഫീസർ ആയിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ഡൽഹിയിൽ നിന്നും ബാലിയിലേക്കുള്ള വിമാനം പറത്തിയ ശേഷം ഹോട്ടലിൽ വിശ്രമത്തിലായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന നിർബന്ധിത മെഡിക്കൽ പരിശോധനകളിൽ പൈലറ്റ് പൂർണ്ണ ആരോഗ്യവാനാണെന്ന് കണ്ടെത്തിയിരുന്നു. മുൻപ് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും പൈലറ്റിന് ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) നിശ്ചയിച്ചിട്ടുള്ള പറക്കൽ സമയപരിധിക്കുള്ളിൽ (Flight Duty Time Limitations) നിന്നുതന്നെയാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.
അസ്വസ്ഥത അനുഭവപ്പെട്ട ഉടനെ പൈലറ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. പൈലറ്റിന്റെ അപ്രതീക്ഷിത വിയോഗത്തിൽ എയർലൈൻ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി.









0 comments