ad
Deshabhimani

ഷാനനിൽ കുടുങ്ങിയ എയർ ഇന്ത്യ യാത്രക്കാരെ എത്തിക്കാൻ പ്രത്യേക വിമാനം; നാളെ പുറപ്പെടും

air india
വെബ് ഡെസ്ക്

Published on Mar 18, 2026, 03:36 PM | 1 min read

ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് അയർലൻഡിലെ ഷാനൻ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എയർ ഇന്ത്യ പ്രത്യേക വിമാനം അയക്കുന്നു. മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എഐ-131 (AI-131) വിമാനമാണ് എൻജിൻ തകരാറിനെത്തുടർന്ന് ഷാനനിൽ അടിയന്തരമായി ഇറക്കിയത്.


യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരെ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിനായി മുംബൈയിൽ നിന്ന് മറ്റൊരു വിമാനം ഇതിനകം പുറപ്പെട്ടു കഴിഞ്ഞു.


നാളെ പുലർച്ചെയോടെ ഈ വിമാനം ഷാനനിൽ നിന്ന് യാത്രക്കാരുമായി പുറപ്പെടുമെന്നാണ് റിപ്പോർട്ട്. യാത്രക്കാർക്ക് ആവശ്യമായ താമസസൗകര്യവും ഭക്ഷണവും വിമാനത്താവളത്തിന് സമീപം ഒരുക്കിയിട്ടുണ്ട്.


സാങ്കേതിക തകരാർ പരിഹരിക്കാനുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ തടസ്സത്തിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home