ad
Deshabhimani

ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം 8 മണിക്കൂറിന് ശേഷം തിരിച്ചിറക്കി

Air India.jpg
വെബ് ഡെസ്ക്

Published on May 27, 2026, 01:53 PM | 1 min read

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിൽ നിന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂറോളം ആകാശത്ത് പറന്ന ശേഷം വീണ്ടും ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി തിരിച്ചിറക്കി.


വിമാനത്തിനുണ്ടായ ഗുരുതരമായ എഞ്ചിൻ തകരാറാണ് അടിയന്തിര ലാൻഡിംഗിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡൽഹിയിൽ നിന്ന് യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ എഐ-173 വിമാനമാണ് സാങ്കേതിക തകരാറിലായത്.


വിമാനം പറന്നുയർന്ന് മണിക്കൂറുകൾക്കകം തന്നെ ഒരു എഞ്ചിനിൽ നേരിയ അസ്വാഭാവികത പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷ മുൻനിർത്തി വിമാനം ഡൽഹിയിലേക്ക് തന്നെ തിരിച്ചുവിടാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.


എന്നാൽ, വിമാനത്തിൽ വൻതോതിൽ ഇന്ധനം ബാക്കിയുണ്ടായിരുന്നതിനാൽ സുരക്ഷിതമായി ലാൻഡിംഗ് നടത്തുന്നതിനായി മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം തീർത്ത ശേഷമാണ് റൺവേയിൽ തൊട്ടത്.


വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കിയതായും യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.


വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ അധികൃതർ, യാത്രക്കാർക്കായി ബദൽ യാത്രാ സൗകര്യം ഒരുക്കുമെന്നും ഹോട്ടൽ താമസം ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുമെന്നും വ്യക്തമാക്കി. വിമാനത്തിന്റെ തകരാർ പരിഹരിക്കാനുള്ള വിശദമായ പരിശോധനകൾ ഡൽഹി വിമാനത്താവളത്തിൽ ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home