ad
Deshabhimani

എഐഎഡിഎംകെയിലേക്ക് മടങ്ങിവരാൻ ഒരുക്കമെന്ന് പനീർസെൽവം; സ്വാ​ഗതം ചെയ്യുന്നില്ലെന്ന് പളനിസ്വാമി

PANEER
വെബ് ഡെസ്ക്

Published on Jan 29, 2026, 06:52 PM | 1 min read

ചെന്നെെ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട്ടിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുന്നു. എടപ്പാടി പളനിസ്വാമി (ഇ.പി.എസ്.) നയിക്കുന്ന എഐഎഡിഎംകെയിലേക്ക് മടങ്ങിവരാൻ ഒരുക്കമാണെന്ന് പരസ്യപ്രസ്താവന നടത്തിയിരിക്കുകയാണ് ഒ. പനീർസെൽവം.വ്യാഴാഴ്ച തേനിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ പനീർസെൽവം ഇ.പി.എസിനെ ജ്യേഷ്ഠസഹോദരൻ എന്നാണ് സംബോധന ചെയ്തത്.


2022-ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പനീർസെൽവം എല്ലാ എഐഎഡിഎംകെ വിഭാഗങ്ങളും ഒന്നിക്കണമെന്ന് വാദിച്ചു.മുൻമുഖ്യമന്ത്രി കൂടിയായ പനീർസെൽവം ഒരുകാലത്ത് ജയലളിതയുടെ വിശ്വസ്ത അനുയായി കൂടിയായിരുന്നു. ‌തിരഞ്ഞെടുപ്പിനെ നേരിടാൻ ഐക്യകക്ഷിയുടെ ആവശ്യകതയുണ്ടെന്നും പനീർസെൽവം പറ‍ഞ്ഞു.


എന്നാൽ പന്നീർസെൽവത്തിന്റെ തിരിച്ചുവരവിനെ താൻ ഒരുതരത്തിലും സ്വാഗതം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ ഇ പിഎസ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒപിഎസ് പാർട്ടിക്കുള്ളിൽ തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയുകയും ചെയ്തു."ഞാനിതുവരെ എന്റെ സഖ്യ നിലപാട് തീരുമാനിച്ചിട്ടില്ല. എഐഎഡിഎംകെയിലെ ഞങ്ങളുടെ അവകാശങ്ങൾക്കായുള്ള നിയമപോരാട്ടം തുടരും. ഞാൻ എഐഎഡിഎംകെയുമായി ഒന്നിക്കാൻ തയ്യാറാണ്. ടി.ടി.വി. ദിനകരൻ എന്നെ സ്വാഗതം ചെയ്യാൻ തയ്യാറാണ്. ഇ.പി.എസ് തയ്യാറാണോ?" പന്നീർസെൽവം ചോദിച്ചു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home