ad
Deshabhimani

ഭർത്താവിനെ കൊലപ്പെ‌ടുത്തി വീട്ടിലെ ശുചിമുറിയിൽ കുഴിച്ചുമൂടി; ഭാര്യ അറസ്റ്റിൽ

Murder case

ശുചിമുറിയിലെ തറ പൊളിക്കുന്നു (Photo: NDTV)

വെബ് ഡെസ്ക്

Published on Jul 04, 2026, 09:04 AM | 1 min read

ലഖ്നൗ: ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിലെ ശുചിമുറിയിൽ കുഴിച്ചുമൂടി സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. സുരേന്ദ്ര കുമാറിനെയാണ് ഭാര്യ റൂബി ക്രൂരമായി കൊലപ്പെടുത്തിയത്. സുരേന്ദ്രയുടെ സഹോദരൻ അനിൽ ശർമയ്ക്ക് തോന്നിയ സംശയമാണ് റൂബിയെ കുടുക്കിയത്. മെയ് 18 മുതലാണ് സുരേന്ദ്ര കുമാർ ശർമയെ കാണാതായത്. ഭർത്താവ് എവിടെയെങ്കിലും പോയതാവും അദ്ദേഹം വൈകാതെ തിരിച്ചെത്തുമെന്നുമാണ് നാട്ടുകാരോടും ബന്ധുക്കളോടും റൂബി പറഞ്ഞിരുന്നത്.


ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത് റൂബി തന്നെയാണ്. അന്വേഷത്തിൽ റൂബിയുടെ മൊഴികളിൽ പൊലീസിന് പൊരുത്തക്കേടുകൾ തോന്നി. പിന്നാലെ റൂബിയിൽ സംശയമുണ്ടെന്ന് പറഞ്ഞ് സഹോദരൻ അനിൽ ശർമ പൊലീസിനെ സമീപിച്ചു. ശേഷം പൊലീസ് വീട് പരിശോധിക്കുകയായിരുന്നു. ശേഷം നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ പുതുതായി ഇട്ട ടൈൽ മാറ്റി പരിശോധിച്ചപ്പോഴാണ് സുരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.


കൊലപാതകത്തിന് ശേഷം യുവതി ഭർത്താവിന്റെ മൃതദേഹം കുഴിച്ചിട്ടു എന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം മണ്ണിട്ട് മൂടിയ ശേഷം ടൈൽ ഇടുകയായിരുന്നു. ചോദ്യം ചെയ്യലിൽ റൂബി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ മറ്റാർക്കെങ്കിൽക്കും പങ്കുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തി വരികയാണ്.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home