ad
Deshabhimani

46 കോടി രൂപ തട്ടിയതായി കേസ്; നടി അംബികക്കെതിരെ സഹോദരി രാധ

ambika
വെബ് ഡെസ്ക്

Published on Sep 21, 2026, 02:45 PM | 1 min read

ചെന്നൈ: നടി അംബികാ നായർക്കും സഹോദരൻ മല്ലികാർജുനനും (അർജുൻ നായർ) എതിരെ പരാതി നൽകി മുതിർന്ന ചലച്ചിത്ര നടി രാധ. 46കോടിയിലധികം രൂപയുടെ ചെക്കുകൾ അനധികൃതമായി മാറിയെടുക്കാൻ ഇരുവരും ശ്രമിച്ചെന്നാണ് രാധയുടെ പ്രധാന ആരോപണം. തങ്ങള്‍ ഒരുമിച്ചു താമസിച്ചിരുന്ന സമയത്ത് താന്‍ ഒപ്പിട്ടുവച്ചിരുന്ന അഞ്ച് ചെക്കുകള്‍ തട്ടിയെടുത്തെന്നാണ് രാധയുടെ പരാതി.


അടുത്തിടെ ഈ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയൊരു തുകയുടെ തട്ടിപ്പ് നടന്നതായി അറിയുന്നതെന്ന് രാധ പറയുന്നു. കുടുംബപരമായുള്ള സ്വര്‍ണം, വജ്രം ഉള്‍പ്പെടെയുള്ള ആഭരണശേഖരവുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടെയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ പരാതി.


ഇന്നുരാവിലെ ചെന്നൈ പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയാണ് രാധ തന്‍റെ സഹോദരി അംബികയ്ക്കും സഹോദരന്‍ അര്‍ജുനും എതിരെ പരാതി നല്‍കിയിരിക്കുന്നത്. അംബികയും ഇവരുടെ സഹോദരൻ അർജുനും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയത് എന്നാണ് പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ബിസിനസ്സ് അക്കൗണ്ടിൽ നിന്നുള്ള ചെക്കുകളാണ് ഇരുവരും ദുരുപയോഗം ചെയ്യാൻ ശ്രമിച്ചത്. 2025 ജനുവരിയിൽ അക്കൗണ്ടിൽ പുതിയ ചെക്ക് ബുക്ക് നിലവിൽ വന്നതിനാൽ പഴയ ചെക്കുകൾ അസാധുവായിരുന്നു. എന്നാൽ, സെപ്റ്റംബർ 17ന് അംബിക നായരുടെ പേരിൽ സമർപ്പിച്ച 5 പഴയ ചെക്കുകളെക്കുറിച്ച് ഐഡിബിഐ ബാങ്കിൽ നിന്ന് ലഭിച്ച ഇമെയിലിലൂടെയാണ് രാധ വിവരമറിയുന്നത്. തുടർന്ന് രാധ ബാങ്കുമായി ബന്ധപ്പെട്ട് ഇടപാടുകൾ തടഞ്ഞുവെന്നും പരാതിയിൽ പരാതിയിൽ പറയുന്നു.


11 ലക്ഷം, 13.17 കോടി, 27.73 കോടി, 7 കോടി, 1.79 കോടി രൂപ വീതമുള്ള അഞ്ച് ചെക്കുകളാണ് ബാങ്കിൽ സമർപ്പിച്ചിരുന്നത്. ഈ ചെക്കുകളിൽ തുകയും പേരും തീയതിയും എഴുതിച്ചേർത്തത് സഹോദരൻ മല്ലികാർജുനനാണെന്ന് രാധ ആരോപിക്കുന്നു. അർജുനെതിരെ വിദേശ നാണയ വിനിമയ നിരോധന നിയമപ്രകാരം കേസുകളുണ്ടെന്നും പിഴയടയ്ക്കാൻ കോടതി ഉത്തരവുണ്ടെന്നും പരാതിയിൽ പറയുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home