ad
Deshabhimani

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ദുഃഖാചരണം

Shaikh Ahmed
വെബ് ഡെസ്ക്

Published on Sep 21, 2026, 02:34 PM | 1 min read

ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (76) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ദുബായ് ഭരണാധികാരിയുടെ കാര്യാലയമാണ് മരണവിവരം അറിയിച്ചത്.


ഷെയ്ഖ് അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ ദുഃഖാചരണ കാലയളവിൽ ദുബായിലെ ദേശീയപതാകകൾ പകുതി താഴ്ത്തിക്കെട്ടും.


സഹോദരന്റെ വിയോഗത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി. ‘‘ഞങ്ങളുടെ കൺമുന്നിൽനിന്ന് മറഞ്ഞെങ്കിലും പ്രാർഥനകളിലും ഹൃദയങ്ങളിലും അങ്ങ് എന്നും ഉണ്ടാകും’’ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.


യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനെയും അൽ മക്തൂം കുടുംബത്തെയും അനുശോചനം അറിയിച്ചു. ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദിന്റെ നേട്ടങ്ങളും രാജ്യത്തിനായുള്ള സംഭാവനകളും ഓർമയിൽ നിലനിൽക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.


ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അനുശോചനം രേഖപ്പെടുത്തി. ഷെയ്ഖ് അഹമ്മദ് ഹൃദയങ്ങളിലും ഓർമകളിലും പ്രാർഥനകളിലും എന്നും നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ദുബായ് പൊലീസിന്റെയും പബ്ലിക് സെക്യൂരിറ്റിയുടെയും ഡെപ്യൂട്ടി ചെയർമാനായും അൽ വസൽ സ്പോർട്സ് ക്ലബ് ചെയർമാനായും ഷെയ്ഖ് അഹമ്മദ് പ്രവർത്തിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home