ad
Deshabhimani

പെരുന്തേനീച്ചയുടെ കുത്തേറ്റ് 17 കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് പരിക്ക്

ksrtc
വെബ് ഡെസ്ക്

Published on Sep 21, 2026, 03:00 PM | 1 min read

ഇടുക്കി: കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റ് 17 പേർക്ക് പരിക്ക്. പത്തനംതിട്ടയിൽ നിന്ന് ഗവി വഴി വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് നേരെയാണ് പെരുന്തേനീച്ചയുടെ ആക്രമണമുണ്ടായത്. ഗവി പിന്നിട്ട്, വണ്ടിപ്പെരിയാർ വള്ളക്കടവിനു സമീപമുള്ള കോഴിക്കാനത്ത് വെച്ചായിരുന്നു സംഭവം ഉണ്ടായത്.


പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബസിൽ ജീവനക്കാരും 58 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഏഴ് പേർ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും 10 പേർ പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home