ad
Deshabhimani

രാജസ്ഥാനിൽ ടെമ്പോ ട്രാവലർ ട്രക്കിലിടിച്ചു; 15 പേർ മരിച്ചു

ACCIDENT.
വെബ് ഡെസ്ക്

Published on Nov 03, 2025, 06:23 AM | 1 min read

ജയ്പൂർ: രാജസ്ഥാനിൽ ടെമ്പോ ട്രാവലർ നിർത്തിയിട്ട ട്രക്കിലിടിച്ച് 15 പേർ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. ജയ്പൂരിൽ നിന്നും 400 കിലോമീറ്റർ അകലെ ഫാലോടി ജില്ലയിലെ ഭാരത് മാല ദേശീയ പാതയിലെ മറ്റോഡ ​ഗ്രാമത്തിലാണ് സംഭവം.

ബിക്കാനിറിലെ കോലായത്ത് ക്ഷേത്രം സന്ദ​ർശിച്ച് വരുന്ന വഴിയായിരുന്നു അപകടം. ജയ്പൂരിലെ സർസ​ഗർ‌ പ്രദേശത്തെ താമസക്കാരാണിവർ. 15 പേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. 2 സ്ത്രീകൾക്ക് ​ഗുരുതര പരിക്കുണ്ട്.


പരിക്കേറ്റവരെ ആദ്യം ഓസിയാൻ ആശുപത്രിയിലേക്കും പിന്നീട് ജയ്പൂരിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു- ജോദ്പൂർ പൊലീസ് ഉദ്യോ​ഗസ്ഥൻ ഓം പ്രകാശ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home