ad
Deshabhimani

'ജനനായകന്‍' വ്യാജപതിപ്പ് കണ്ടത് 1 .2 കോടി പേര്‍; അനീതിയെന്ന് മദ്രാസ് ഹൈക്കോടതി

Madras highcourt.jpg
വെബ് ഡെസ്ക്

Published on Jul 03, 2026, 08:35 AM | 1 min read

ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയ് നായകനായ ജനനായകന്റെ വ്യാജപതിപ്പ് ചോർന്ന സംഭവം അനീതിയെന്ന് മദ്രാസ് ഹൈക്കോടതി. ജനനായകന്റെ വ്യാജപതിപ്പ് 1.2 കോടി ആളുകളാണ് കണ്ടതെന്നാണ് റിപ്പോർട്ട്.


സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച് സിനിമ ഔദ്യോഗികമായി തിയേറ്ററിൽ റിലീസ് ചെയ്യുന്നതിനു മുൻപ് വ്യാജപതിപ്പ് ചോർന്നതും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയുമധികം ആളുകൾക്ക് സിനിമയുടെ വ്യാജപ്പതിപ്പു കാണാനിടയായതും അനീതിയാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ 21 പ്രതികളിൽ രണ്ടുപേർ നൽകിയ ജാമ്യാപേക്ഷയിൽ വാദംകേൾക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.


തുടർന്ന് രണ്ടുപേരുടെയും ജാമ്യാപേക്ഷ ജസ്റ്റിസ് സി കുമരപ്പൻ അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്

സിനിമയുടെ നിർമാതാക്കളായ കെവിഎൻപ്രൊഡക്ഷൻസ് നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സിനിമയുടെ അനധികൃത പ്രദർശനം പാടില്ലെന്ന് രാജ്യത്തെ എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കളോടും കോടതി ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home