print edition ജെഎൻയുവിൽ വ്യാപക ആക്രമണവുമായി എബിവിപി; ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി

ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ(ജെഎൻയു) വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട് വ്യാപക അതിക്രമവുമായി എബിവിപി. വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം ചേർന്ന വിദ്യാർഥി യൂണിയൻ ഭാരവാഹികളെയും ഇടതുപക്ഷ സംഘടനാപ്രവർത്തകരെയും എബിവിപിക്കാർ മർദിച്ചു. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി വിവിധ സമിതികളെ തെരഞ്ഞെടുക്കാനു്ള്ള യോഗങ്ങൾ ഒക്‌ടോബർ ഒൻപത് മുതൽ ക്യാന്പസിൽ നടന്നുവരികയാണ്. ഇത് തടസ്സപ്പെടുത്താനാണ് സംഘടിത ആക്രമണം. യോഗങ്ങൾക്കെത്തുന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്.









0 comments