ad
Deshabhimani

print edition അഭിഷേക് ബാനർജിക്ക്‌ അടി, ചീമുട്ടയേറ്

ABHISHEK

തൃണമൂൽ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി അഭിഷേക്‌ 
ബാനർജിയെ ചീമുട്ടയെറിഞ്ഞപ്പോൾ

avatar
ഗോപി

Published on May 31, 2026, 02:21 AM | 1 min read

കൊൽക്കത്ത: തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തിയ തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എം പിയെ ആക്രമിച്ച്‌ ചീമുട്ടയെറിഞ്ഞു. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ സോണാപുർ ഏരിയയിലാണ് സംഭവം.


തെരഞ്ഞെടുപ്പ് ഫലം വന്ന്‌ 26 ദിവസം കഴിഞ്ഞ് ആദ്യമായാണ് അഭിഷേക് പൊതുസ്ഥലത്ത് എത്തുന്നത്. സ്ത്രീകളുൾപ്പടെ നാട്ടുകാർ സംഘടിതമായി അഭിഷേകിനെ തടയുകയും കള്ളൻ കള്ളൻ എന്ന് വിളിച്ച്‌ അക്രമിക്കുകയുമായിരുന്നു. സഞ്ചരിച്ച വാഹനം അടിച്ചുതകർത്തു. സ്തീകൾ ഷർട്ട് വലിച്ചു കീറി. കണ്ണട പൊട്ടിച്ച് വലിച്ചെറിഞ്ഞു. ഒപ്പം ഉണ്ടായിരുന്ന ആളുകൾ വലയം തീർത്ത് ഹെൽമറ്റ് ധരിപ്പിച്ച് പ്രവർത്തകന്റെ വീട്ടിൽ എത്തിച്ചെങ്കിലും നാട്ടുകാർ വീടു വളഞ്ഞ് വാതിൽ തല്ലി പൊളിക്കാൻ ശ്രമിച്ചു. കൊല്ലപ്പെട്ട സൻജു കർമകാർ എന്ന പ്രവർത്തകന്റെ വീട് സന്ദർശിക്കാനാണ് അഭിഷേക്ക് എത്തിയത്. അയാൾ തൃണമൂലിന്റെ അറിയപ്പെടുന്ന സാമൂഹ്യവിരുദ്ധനും ഗുണ്ടയുമായിരുന്നുയെന്ന് നാട്ടുകാർ ആരോപിച്ചു. കേന്ദ്ര സേനയും കൂടതൽ പോലീസും എത്തിയാണ്‌ അഭിഷേിനെ പുറത്തെത്തിച്ചത്‌. സന്ദർശനം മുൻ കൂട്ടി പോലീസിനെ അറിയിച്ചിരുന്നങ്കിലും വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലന്ന പരാതി അഭിഷേക്‌ ഉന്നയിച്ചു. അതേസമയം, അഴിമതിക്കേസിൽ സിഐഡിഅഭിഷേകിന്‌ നോട്ടീസ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home