ad
Deshabhimani

ട്രെയിനിന് മുന്നില്‍ കാട്ടാനക്കൂട്ടം; അടിയന്തര ഇടപെടലിലൂടെ കൂട്ടയിടി ഒഴിവാക്കി ലോക്കോ പൈലറ്റുമാര്‍

assam
വെബ് ഡെസ്ക്

Published on Jun 24, 2026, 04:37 PM | 1 min read

അസം : അതിവേ​ഗം പാഞ്ഞുപോകുന്ന ട്രെയിനിന് മുന്നിലൂടെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാനെത്തി കാട്ടാനക്കൂട്ടം. കാട്ടാനകളുമായി ട്രെയിൻ കൂട്ടയിടി വിജയകരമായി ഒഴിവാക്കി ലോക്കോ പൈലറ്റുകൾ.


നിർണായക ഘട്ടത്തെ സന്ദർഭോചിതമായി കൈകാര്യം ചെയ്ത 12424 രാജധാനി എക്സ്പ്രസിലെ രണ്ട് ലോക്കോ പൈലറ്റുമാർക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവത്തിൻറെ വീഡിയോ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ജോർഹട്ട് ജില്ലയിലെ ടിറ്റാബറിനും മരിയാനി സ്റ്റേഷനുമിടയിൽവെച്ചാണ് സംഭവമുണ്ടായത്. രണ്ട് വലിയ ആനകളും മൂന്ന് നാല് കുട്ടിയാനകളുമാണ് റെയിൽവേ ട്രാക്ക് മുറിച്ചുകടന്നത്. രാജധാനി എക്സ്പ്രിസൻറെ ഹെഡ് ലൈറ്റിൻറെ വെളിച്ചത്തിൽ കാട്ടാനക്കൂട്ടം സാവധാനത്തിൽ പാളം മുറിച്ചുകടക്കുന്നത് വീഡിയോയിൽ കാണാം. കാട്ടാന കൂട്ടത്തെ കണ്ടതിന് പിന്നാലെ അടിയന്തര ബ്രേക്കുകൾ പ്രയോഗിച്ച് രാജധാനി എക്സ്പ്രസിലെ ലോക്കോ പൈലറ്റുമാർ കാട്ടാനകളുമായുള്ള കൂട്ടയിടി ഒഴിവാക്കുകയായിരുന്നു.



സംഭവത്തിന് പിന്നാലെ, ലോക്കോ പൈലറ്റ് എസ് എൻ രാജു, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആർ കെ സിംങ് എന്നിവരെ പ്രശംസിച്ചുകൊണ്ട് റെയിൽവേ അധികൃതർ സോഷ്യൽമീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തു. തുടർന്ന് നിരവധി പേർ അഭിനന്ദനവുമായി എത്തുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home