ബിഹാറിൽ വ്യാജമദ്യം കഴിച്ച് 7 പേർ മരിച്ചു

പ്രതീകാത്മകചിത്രം
പട്ന : ബിഹാറിൽ വ്യാജമദ്യം കഴിച്ച് 7 പേർ മരിച്ചു. വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് മരണവിവരം പുറത്തറിയുന്നത്. നാലു ദിവസം മുമ്പാണ് ആദ്യത്തെ മരണം നടന്നത്. ലൗരിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.








0 comments