ad
Deshabhimani

മഹാരാഷ്ട്രയിൽ അഞ്ച് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പട്ടത് 420 പേർ

human wildlife conflict
വെബ് ഡെസ്ക്

Published on Feb 27, 2026, 03:55 PM | 1 min read

മുംബൈ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മഹാരാഷ്ട്രയിൽ വന്യജീവി ആക്രമണത്തിൽ 420 പേർ മരിച്ചു. ഇതിൽ 104 മരണങ്ങളും സംഭവിച്ചത് കടുവ, പുള്ളിപ്പുലി ആക്രമണങ്ങളിലാണ്. മരിച്ചവരുടെ ബന്ധുക്കൾക്കായി 8.27 കോടി രൂപ സാമ്പത്തിക സഹായമായി വിതരണം ചെയ്തതായി സംസ്ഥാന വനം മന്ത്രി ഗണേഷ് നായിക് വെള്ളിയാഴ്ച പറഞ്ഞു.


വിദർഭ മേഖലയിലെ ചന്ദ്രപൂർ ജില്ലയിൽ 2025ൽ മാത്രം 47 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2023-25 കാലയളവിൽ ജില്ലയിൽ കടുവകൾ മൂലം 91 മരണങ്ങളും മറ്റ് മൃഗങ്ങൾ മൂലം 10 മരണങ്ങളും സംഭവിച്ചു. പൂനെ ജില്ലയിലെ ജുന്നാർ വന്യജീവി വിഭാഗത്തിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ 27 മരണങ്ങൾ രേഖപ്പെടുത്തി.


ചന്ദ്രപൂർ ജില്ലയിൽ മാത്രം 200ലധികം കടുവകളുണ്ട്. പുള്ളിപ്പുലികളുടെ എണ്ണം നിയന്ത്രിക്കാൻ 150 എണ്ണത്തിനെ വന്ധ്യംകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനോടകം അഞ്ച് പുള്ളിപ്പുലികളെ വന്ധ്യംകരിച്ചു കഴിഞ്ഞു. മനുഷ്യ-മൃഗ സംഘർഷം തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ട്. കൂടുതൽ ആധുനിക സാങ്കേതികവിദ്യകൾ ഈ മേഖലയിൽ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home