മാനേജരോട് സിക്ക് ലീവ് ചോദിച്ചു; പത്തുമിനിറ്റിനുള്ളിൽ ഹൃദയാഘാതം: യുവാവിന് ദാരുണാന്ത്യം

പ്രതീകാത്മകചിത്രം
ബംഗളൂരു : മാനേജരോട് സിക്ക് ലീവ് ചോദിച്ച് പത്തുമിനിറ്റിനുള്ളിൽ ഹൃദയാഘാതത്തെത്തുടർന്ന് യുവാവിന് ദാരുണാന്ത്യം. ബംഗളൂരുവിലാണ് സംഭവം. യുവാവിന്റെ മാനേജർ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചതോടെയാണ് വിവരം ചർച്ചയായത്. ശങ്കർ എന്ന നാൽപ്പതുകാരനാണ് ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞത്. സെപ്തംബർ 13നായിരുന്നു സംഭവം.
രാവിലെ 8.37ന് ശങ്കർ മാനേജർക്ക് അവധി ആവശ്യപ്പെട്ട് മെസേജ് അയച്ചിരുന്നു. പുറംവേദനയായതിനാൽ ജോലിക്ക് എത്താൻ സാധിക്കില്ലെന്നായിരുന്നു സന്ദേശം. എന്നാൽ 8.47ന് ശങ്കറിന് ഹൃദയാഘാതമുണ്ടാവുകയും മരണമടയുകയുമായിരുന്നു. കുറിപ്പ് വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഹൃദയത്തിന്റെ ആരോഗ്യത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും തുടക്കമിട്ടു.








0 comments