42 വർഷത്തിന് ശേഷം 1984 ലെ കൊലക്കേസ് പ്രതി പിടിയിൽ

നത്തുലാൽ
ന്യൂഡൽഹി: 1984-ൽ നടന്ന ഒരു കൊലപാതകക്കേസിൽ ഒളിവിലായിരുന്ന 65 കാരനെ, നാല് പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം ഉത്തർപ്രദേശിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹർദോയി സ്വദേശി നത്തൂ എന്ന നത്തുലാലിനെയാണ് ഓഗസ്റ്റ് 18ന് ഫറൂഖാബാദിലേക്ക് പോകുന്നതിനിടെ പിടികൂടിയത്.
1984 മേയ് 23 ന് വികാസ്പുരിയിലെ പാർക്കിൽ കുത്തേറ്റ നിലയിൽ അശോക് കുമാർ എന്ന വ്യക്തിയുടെ മൃതദേഹം കണ്ടെത്തിയ കേസിലാണ് അറസ്റ്റ്. കേസിലെ മറ്റൊരു പ്രതിയായ ഭാഭുതി പ്രസാദ് നേരത്തെ അറസ്റ്റിലായിരുന്നു.
പഴയ കേസ് രേഖകൾ പരിശോധിച്ചും ഹർദോയിയിലും സീതാപൂരിലും അന്വേഷണം നടത്തിയും ഒളിവിലായിരുന്ന നത്തൂവിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു പൊലീസ്.
ഒളിവിലായിരുന്ന കാലത്ത് ഉത്തർപ്രദേശിലെ വിവിധ പച്ചക്കറി മൊത്തവിപണികളിൽ ജോലി ചെയ്ത് നത്തൂ കുറഞ്ഞ പ്രൊഫൈലിൽ ജീവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.









0 comments