കനത്ത മഴ, ഡൽഹിയിൽ ഓവുചാലിൽ വീണ 18 കാരനെ കണ്ടെത്താനായില്ല

ന്യൂഡൽഹി: കനത്ത മഴയത്ത് വീട്ടിലേക്ക് മടങ്ങുന്ന വഴി നിലതെറ്റി ഓവുചാലിൽ വീണ പതിനെട്ടുകാരനെ കണാതായി. തെക്കുകിഴക്കൻ ഡൽഹിയിൽ സരിത വിഹാര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രിയങ്ക ക്യാമ്പിനടുത്ത് വെള്ളിയാഴ്ചയാണ് അപകടം. ഭീം കോളനി നിവാസിയായ അങ്കിത് എന്ന യുവാവിനെയാണ് വെള്ളപ്പാച്ചിലിൽ കാണാതായത്. കനത്ത മഴയിൽ സുഹൃത്തായ മനീഷിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
കനത്ത മഴയിൽ കുത്തിയൊഴുകുന്ന ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അങ്കിത് കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് മനീഷ് പറഞ്ഞു. വിവരം അറിഞ്ഞെത്തിയ പൊലീസും ദുരന്തനിവാരണ സേനയും തെരച്ചിൽ നടത്തി എങ്കിലും അങ്കിതിനെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന കുട്ടിയാണ്.
സരിത വിഹാര്‍ മേഖലയിൽ കനത്ത വെള്ളക്കെട്ടും ശക്തമായ ഒഴുക്കും തുടരുകയാണ്. എൻസിആര്‍ മേഖലയിൽ പരക്കെ കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തിൽ പരക്കെ ആശങ്കയും നിലനിൽക്കുന്നു. രക്ഷാ പ്രവര്‍ത്തകര്‍ക്ക് രണ്ടാം ദിവസവും അങ്കിതിനെ കണ്ടെത്താനായില്ല.










0 comments