ചാർമിനാറിനടുത്ത് വൻ തീപിടുത്തം; 16 പേർ മരിച്ചു

ഹൈദരാബാദിലെ പ്രശസ്തമായ ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ രാവിലെ ഉണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 16 പേർ മരിച്ചു. രണ്ട് നില കെട്ടിടത്തിലാണ് തീ പടർന്നത്. ശ്വാസം മൂട്ടിയും പൊള്ളലേറ്റുമാണ് മരണങ്ങൾ.
രാവിലെ 6.30 ഓടെ തങ്ങൾക്ക് ഒരു കോൾ ലഭിച്ചതായും ഉടൻ സ്ഥലത്തെത്തിയതായും ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. പതിനൊന്ന് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
മരണപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഒസ്മാനിയ ജനറല്‍ ആശുപത്രി (ഒജിഎച്ച്) റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ആര്എംജഒ) വിജയ് കുമാര്‍ യാദവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്തു. എട്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
ഗുൽസാർ ഹൗസ് പ്രദേശത്തെ കടയുടെ മുകളിൽ താമസിച്ചിരുന്ന കുടുംബം ഉൾപ്പെടെ അഗ്നിക്കിരയായിട്ടുണ്ട്. സംഭവം നടന്ന പ്രദേശത്ത് നിരവധി ജ്വല്ലറി ഷോപ്പുകൾ ഉണ്ട്.
മൃതദേഹങ്ങൾ കണ്ടെടുത്ത് ആശുപത്രികളിലേക്ക് അയച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഉടൻ തന്നെ പൂർണ്ണ വിവരങ്ങൾ പങ്കിടുമെന്നും തെലങ്കാന മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞു. ഷോർട് സർക്യൂട്ട് ഉണ്ടായതായാണ് പ്രാഥമി നിഗമനം.
0 comments