ad
Deshabhimani

13 ഇന്ത്യൻ കപ്പലുകൾ ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നു

Randhir Jaiswal

രൺധീർ ജയ്‌സ്വാൾ (Photo: ANI)

വെബ് ഡെസ്ക്

Published on May 07, 2026, 06:34 PM | 1 min read

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് കുടുങ്ങിക്കിടന്ന 11 ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നു. എന്നാൽ 13 കപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫ് മേഖലയിൽ തുടരുകയാണ്. ഇവയെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാൻ ഇറാനിയൻ അധികൃതരുമായി ചർച്ചകൾ നടന്നു വരികയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.


യുഎസ് ഉപരോധം മറികടക്കാൻ ഇറാനിയൻ കപ്പലുകൾ ഇന്ത്യൻ ജലപാത ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കാൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ ടെറിട്ടോറിയൽ ജലപാതയിലേക്ക് പ്രവേശിക്കുന്നത് സാങ്കേതികമായ കാര്യമാണെന്നും അത് ഷിപ്പിംഗ് മന്ത്രാലയമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിലവിൽ മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് നേരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഷിപ്പിംഗ് ഡയറക്ടർ ഒപ്പേഷ് കുമാർ ശർമ്മ സ്ഥിരീകരിച്ചു. ഗൾഫ് മേഖലയിൽ നിന്ന് കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 23 പേർ ഉൾപ്പെടെ ആകെ 2,999ൽ അധികം നാവികരെ സുരക്ഷിതമായി നാട്ടിലെത്തിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home