ad
Deshabhimani

വിനേഷ്‌ വീണ്ടും ചിരിച്ചു ; രാഷ്‌ട്രീയ ​ഗോദയില്‍ ഉജ്വല വിജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 01:03 PM | 0 min read


ന്യൂഡൽഹി
ഹരിയാനയിലെ ജുലാനയില്‍ ബിജെപിയെ  മലർത്തിയടിച്ച്‌ ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട്‌. സാങ്കേതിക കാരണങ്ങളാല്‍ ഒളിമ്പിക് മെഡല്‍ തലനാരിഴയ്‌ക്ക്‌ നഷ്ടമായ വിനേഷിന് രാഷ്‌ട്രീയ ​ഗോദയില്‍ ഉജ്വല വിജയം.  ആദ്യ  തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിൽ ബിജെപിയുടെ യോഗേഷ്‌ കുമാറിനെ 6,015 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ കോണ്‍​ഗ്രസ് സ്ഥാനാര്‍ഥിയായ വിനേഷ്‌ തോൽപ്പിച്ചത്‌.  

ബിജെപി മുൻ എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ്‌ ഭൂഷണിനെതിരായ ലൈംഗികാതിക്രമ പരാതികൾ മുൻനിർത്തി വൻ പോരാട്ടത്തിന്‌ നേതൃത്വം നൽകിയ വിനേഷ്‌ ഫോഗട്ടിന്റെ മത്സരം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.  ‘സത്യം ജയിച്ചു, പോരാട്ടം രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയായിരുന്നു’–- വിനേഷ്‌ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home