ad
Deshabhimani

തിരച്ചിലിൽ വീണ്ടും ലോഹ ഭാ​ഗം കണ്ടെത്തി: അർജുന്റെ ലോറിയുടേതെന്ന് മനാഫ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 01:33 PM | 0 min read

ഷിരൂർ > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ​ഗം​ഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലോഹ ഭാ​ഗം കണ്ടെത്തി. ലോഹഭാ​ഗം അർജുന്റെ ലോറിയുടേതെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.

ഇന്നത്തെ തിരച്ചിലിൽ പുഴയിൽ നിന്ന് കണ്ടെത്തിയ കയറും ക്രാഷ് ​ഗാർ‍‍ഡും അർജുന്റെ ലോറിയുടേതെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. നേവി അടയാളപ്പെടുത്തിയ 30 മീറ്റർ ചുറ്റളവിലാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്.

ഷിരൂരിൽ ഗംഗാവലി പുഴയോരത്ത് തിരച്ചിലിനിടെ ഇന്നലെ അസ്ഥി കണ്ടെത്തിയിരുന്നു. അസ്ഥി ഫോറൻസിക് പരിശോധനയ്ക്കായി പൊലീസ് ലാബിലേക്ക് മാറ്റി. തിരച്ചിലിന് ഔദ്യോ​ഗിക അനുമതി ലഭിക്കാത്തതിനെ തുടർന്ന് മുങ്ങൽ വിദ​ഗ്ധൻ ഊശ്വർ മാൽപെ ഇന്നലെ മടങ്ങി. ഡ്രഡ്ജർ ഉപയോ​ഗിച്ചുള്ള പരിശോധനയാണ് ​ഗം​ഗാവലി പുഴയിൽ പുരോ​ഗമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home