ad
Deshabhimani

ഷിരൂരിൽ 12ന്‌ വീണ്ടും തിരച്ചിൽ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 12:33 AM | 0 min read

അങ്കോള > കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെയും ട്രക്കിനെയും കണ്ടെത്താനുള്ള തിരച്ചിൽ 12ന്‌ പുനരാരംഭിച്ചേക്കും. 11ന്‌ ഗോവ പോർട്ടിൽനിന്ന് കൂറ്റൻ ഡ്രഡ്ജർ ഷിരൂരിലെത്തിക്കും.

ഷിരൂരിൽ മഴ കുറഞ്ഞിട്ടുണ്ട്. ഗംഗാവാലിപ്പുഴയിലെ ജലനിരപ്പും നീരൊഴുക്കിന്റെ തോതും കുറഞ്ഞു.  ഡ്രഡ്ജർ എത്തിക്കാൻ ഡ്രഡ്ജിങ്‌ കമ്പനിക്ക് ഉത്തര കന്നട ജില്ലാ അധികൃതർ നിർദേശം നൽകി. ഡ്രഡ്ജർ ഉപയോഗിച്ച് 10 ദിവസം പുഴയിലെ മണ്ണുനീക്കാനാണ്‌ ശ്രമം. നാവികസേന സോണാർ പരിശോധനയിലൂടെ ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്തെ മണ്ണാണ്‌ നീക്കുക. ആഗസ്‌ത്‌ 16നാണ് ഷിരൂരിലെ തിരച്ചിൽ അവസാനിപ്പിച്ചത്.

സാങ്കേതിക തടസ്സങ്ങളുടെ പേരിൽ ഡ്രഡ്ജർ എത്തിക്കുന്നത് വൈകിയതോടെ അർജുന്റെ സഹോദരീഭർത്താവ് ജിതിൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് കണ്ട് തിരച്ചിൽ തുടങ്ങാൻ  ആവശ്യപ്പെട്ടിരുന്നു. ഉടൻ തിരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്‌  മുഖ്യമന്ത്രി പിണറായി വിജയനും കർണാടകത്തിന്‌ കത്തയച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home