ad
Deshabhimani

യുവാവിന് പാമ്പ് കടിയേറ്റത് ഏഴ് തവണ; രഹസ്യം കണ്ടെത്തി വിദഗ്ദ്ധ സമിതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 12:14 PM | 0 min read

ലഖ്‌നൗ> ഉത്തർപ്രദേശില്‍ 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴു തവണ പാമ്പു കടിയേറ്റേന്ന ആരോപണം തെറ്റാണെന്ന് വിദ​ഗ്ധ സമിതി. ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള വികാസ് ദ്വിവേദിയാണ് തന്നെ ഏഴു തവണ പാമ്പ് കടിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

എന്നാൽ യുവാവിനെ ഒരു വട്ടം മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം ഭയത്തിൽ നിന്നുണ്ടായ തോന്നലാണെന്നും വിദ​ഗ്ധ സമിതി വിലയിരുത്തി. വികാസിന് ഒഫിഡിയോഫോബിയയാണെന്നും (പാമ്പുകളോടുള്ള അമിത ഭയം) സമിതി വിലയിരുത്തി.

ശനിയാഴ്ചകളിൽ മാത്രമാണ് പാമ്പ് കടിയേൽക്കുകയെന്ന് വികാസ് അന്വേഷണ സമിതിയോട് സൂചിപ്പിച്ചിരുന്നു. ജൂൺ രണ്ടിന് വൈകീട്ടാണ് വികാസിന് ആദ്യമായി പാമ്പ് കടിയേൽക്കുന്നത്. രാത്രിയിൽ കിടക്കാൻ ഒരുങ്ങുമ്പോഴായിരുന്നു സംഭവം. അഞ്ചടി നീളമുള്ള ഒരു മൂർഖൻ പാമ്പാണ് തന്നെ കടിച്ചതെന്ന് വികാസ് പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള രാം സ്നേഹി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചതായും ഐസിയുവിൽ പ്രവേശിപ്പിച്ചതായും വികാസിന്റെ അച്ഛൻ സുരേന്ദ്ര പറഞ്ഞു.

ചികിത്സയുമായി ബന്ധപ്പെട്ട് വികാസ് മൂന്ന് ദിവസത്തോളം ഹോസ്പിറ്റലിൽ ഉണ്ടായിരുന്നുവെന്നും സുരേന്ദ്ര പറഞ്ഞു. ജൂൺ അഞ്ചിനാണ് വികാസിനെ ഡിസ്ചാർജ് ചെയ്തത്. എന്നാൽ ജൂൺ എട്ടിന് വീണ്ടും പാമ്പ് കടിയേറ്റതായി വികാസ് പറഞ്ഞതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷവും വികാസ് മൂന്ന് ദിവസം കൂടി ചികിത്സ തേടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home