ad
Deshabhimani

പിഎസ്എൽവി ജ്വലന തകരാർ; ഇഒഎസ് വിക്ഷേപണം പരാജയം

PSLV
വെബ് ഡെസ്ക്

Published on May 18, 2025, 08:06 AM | 1 min read

ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമനിരീക്ഷണ ഉപഗ്രഹവുമായി കുതിച്ചുയര്‍ന്ന പിഎസ്എല്‍വി-സി61 വിക്ഷേപണ വാഹനത്തിന് അതിനെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. മൂന്നാം ഘട്ടത്തിന് ശേഷമുണ്ടായ ജ്വലന തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായതെന്ന് ഐഎസ്ആർഒ അറിയിച്ചു.




ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഞായർ പുലർച്ചെയാണ് ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി–61 കുതിച്ചുയർന്നത്. ഐഎസ്ആർഒയുടെ 101–ാമത്തെ വിക്ഷേപണവും പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ വിക്ഷേപണവുമായിരുന്നു ഞായർ പരാജയപ്പെട്ട വിക്ഷേപണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home