ad
Deshabhimani

ആശ്വാസം; കുടകിൽ നിന്ന് ശരണ്യയെ കണ്ടെത്തി

saranya

ജി എസ് ശരണ്യ

വെബ് ഡെസ്ക്

Published on Apr 05, 2026, 06:17 PM | 1 min read

കുടക്: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ജി എസ് ശരണ്യ (36)യെ കണ്ടെത്തി. നാല് ദിവസം നീണ്ട തെരച്ചിലിൽ താഴ്‍വാരത്തിൽനിന്ന് തന്നെയാണ് ശരണ്യയെ കണ്ടെത്തിയത്. കർണാടക വനംവകുപ്പും പൊലീസും ചേർന്നാണ് വനമേഖലയിൽ തെരച്ചിൽനടത്തിയത്. നക്സൽ വിരുദ്ധ സേനാംഗങ്ങളും തെരച്ചിലിൽ പങ്കെടുത്തിരുന്നു. ശരണ്യയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് സൂചന.


കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനായി ഏപ്രില്‍ രണ്ടിന് ഒറ്റയ്ക്കാണ് ശരണ്യ കൊച്ചിയില്‍ നിന്ന് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ഇവർ താമസിച്ചിരുന്നത്. ഏപ്രിൽ 2ന് രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങി ട്രക്കിങ് ആരംഭിച്ചു. പ്രദേശത്ത് കാട്ടാന ശല്യം കണക്കിലെടുത്ത് മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ യാത്ര തിരിച്ചത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നിർദേശ പ്രകാരമാണ് ശരണ്യ സംഘത്തോടൊപ്പം ചേർന്നത്. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയും ചെയ്തു.


എട്ടോളം സംഘങ്ങളാണ് ശരണ്യയ്ക്കായി തെരച്ചില്‍ നടത്തിയത്. തെരച്ചില്‍ ഊര്‍ജിതമാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഞായർ വൈകുന്നേരത്തോടെ വനമേഖലയിൽനിന്ന് സി​ഗ്നൽ ലഭിക്കുന്നതും തെരച്ചിൽസംഘം ശരണ്യയെ കണ്ടെത്തുകയുമായിരുന്നു.


ട്രക്കിങ്ങിനിടെ വഴിതെറ്റിയോ മറ്റോ ഒറ്റപ്പെട്ടുപോയാല്‍ എന്തുചെയ്യണമെന്നുള്ള പരിശീലനം ശരണ്യയ്ക്ക് ലഭിച്ചിരുന്നു. മുന്‍പും പല ട്രക്കിങ്ങുകള്‍ക്കും ശരണ്യ പോയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home