ad
Deshabhimani

മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

RAPE
വെബ് ഡെസ്ക്

Published on Jan 18, 2026, 10:15 AM | 1 min read

ഇംഫാൽ: വംശീയകലാപം അരങ്ങിയതിനിടെ മണിപ്പുരിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. ഇംഫാലിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കുക്കി വംശജയായ 20കാരിയാണ് മരിച്ചത്. 2023 മെയ് മാസത്തിലായിരുന്നു സംഭവം. രണ്ട് വർഷം മുൻപ് നേരിട്ട ശാരീരിക ബുദ്ധിമുട്ടികളിൽ നിന്നും മാനസിക ആഘാതങ്ങളിൽ നിന്നും യുവതി ഒരിക്കലും മുക്തയായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു.


കൂട്ടബലാത്സം​ഗത്തിന് ശേഷം ആക്രമികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട യുവതി ക്രൂരതകളെക്കുറിച്ച് 2023ൽ തുറന്നുപറഞ്ഞിരുന്നു. പീഡനം നടന്ന് രണ്ട് മാസത്തിനു ശേഷമായിരുന്നു പൊലീസിൽ പരാതി നൽകാനായത്. 2023 ജൂലൈ 22ന് കേസ് സിബിഐക്ക് കൈമാറി. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തിൽ യുവതിക്ക് നീതി കിട്ടിയിരുന്നില്ല. രണ്ട് വർഷത്തിലേറെയായിട്ടും കേസിൽ ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home