ഇന്ത്യ– ചൈന വിമാന സർവീസ് നവംബർ 9 മുതൽ; പുനരാരംഭിക്കുന്നത് 5 വർഷത്തിന് ശേഷം

ന്യൂഡൽഹി: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ അഞ്ച് വർഷത്തിന് ശേഷം പുനരാരംഭിക്കുന്നു. നവംബർ 9ന് രാത്രി പത്തിന് ആദ്യവിമാനമായ കൊൽക്കത്ത - ഗ്വാങ്ചൗ ഇൻഡിഗോ പുറപ്പെടും. ഈ വിമാനങ്ങൾ ആഴ്ചയിൽ മൂന്നു തവണ സർവീസ് നടത്തും ഡൽഹിയിൽ നിന്നുള്ള ഗ്വാങ്ചൗ വിമാന സർവീസ് 10 മുതൽ ആരംഭിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ച സർവീസുകളാണ് പുനരാരംഭിക്കുന്നത്.
നേരിട്ടുള്ള വിമാന സർവീസുകൾ 2025 ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കാൻ കഴിമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. ഷാങ്ഹായ് (എസ്‍സിഒ) ഉച്ചകോടിക്കിടെ ടിയാൻജിനിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്തിരുന്നു. ചൈനയുമായുള്ള നയതന്ത്ര–-വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ചൗ, ഷെങ്ദു എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് നേരത്തേ സർവീസുകളുണ്ടായിരുന്നത്.










0 comments