കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരുടെ പ്രതിഫലം വര്‍ധിപ്പിച്ചു

ന്യൂഡൽഹി:വിവിധ കേസുകളിൽ രാജ്യത്തുടനീളമുള്ള കോടതികളിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരുടെ ഫീസ് വര്‍ധിപ്പിച്ചു. ഒരു പതിറ്റാണ്ടിൽ ഏറെയായി തുടരുന്ന തുകയിലാണ് വര്‍ധനവ്. ഇതു സംബന്ധിച്ച്കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
പതിവ് അപ്പീലുകൾക്കും പ്രതിവാദ ഹർജികൾക്കും ഹാജരാകുന്ന ഗ്രൂപ്പ്'എ'അഭിഭാഷകർക്ക് ഒരു കേസിന് പ്രതിദിനം21,600രൂപയും ഗ്രൂപ്പ്'ബി', 'സി'അഭിഭാഷകർക്ക്14,400രൂപയുംലഭിക്കുന്ന വിധമാണ് വര്‍ധന.
നേരത്തെ,ഗ്രൂപ്പ് എ അഭിഭാഷകർക്ക്13,500രൂപയും ഗ്രൂപ്പ് ബി,സി അഭിഭാഷകർക്ക്9,000രൂപയും ആയിരുന്നു ഫീസ്.
സർക്കാർ അഭിഭാഷകർക്ക് നൽകേണ്ട ഫീസ് അവസാനമായി പരിഷ്കരിച്ചത് 2015ഒക്ടോബറിലാണ്.മറ്റ് വിഭാഗത്തിലുള്ള കേസുകൾക്കും വിവിധ കേന്ദ്ര മന്ത്രാലയങ്ങളുമായി കോൺഫറൻസുകൾ നടത്തുന്നതിനുമുള്ള ഫീസുംഇതോടൊപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്.
അറ്റോർണി ജനറൽ,സോളിസിറ്റർ ജനറൽ,വിവിധ അഡീഷണൽ സോളിസിറ്റർ ജനറൽ എന്നിവരടങ്ങുന്ന നിയമ ഓഫീസർമാരെ കൂടാതെ,ജുഡീഷ്യൽ ഫോറങ്ങളിൽ നിയമോപദേശം നൽകുന്നതിനും കേന്ദ്ര സർക്കാർ അഭിഭാഷകരെ നിയമിക്കുന്നുണ്ട്.










0 comments