ad
Deshabhimani

print edition നിയമസഭ തെരഞ്ഞെടുപ്പ്‌: ബിജെപിയെ പരാജയപ്പെടുത്തണം- എസ്‌കെഎം

samyukta kisan morcha
വെബ് ഡെസ്ക്

Published on Mar 20, 2026, 12:00 AM | 1 min read

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങളിൽ കർഷക–ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന ബിജെപിയുടെ പരാജയം ഉറപ്പാക്കണമെന്ന്‌ സംയുക്ത കിസാൻമോർച്ച അഭ്യർഥിച്ചു. തൊഴിൽ അവകാശങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണവും ഫെഡറല്‍ സംവിധാനവും കാത്തുസൂക്ഷിക്കാനും ബിജെപിയെ തോല്‍പ്പിക്കാൻ കര്‍ഷകരോടും തൊഴിലാളികളോടും ആഹ്വാനം ചെയ്‌തു.


തൊഴിലുറപ്പ് നിയമത്തിന്റെ നിലവിലുള്ള ഘടന തുടരണമെന്ന് ആവശ്യപ്പെട്ട്‌ നിയമസഭയിൽ പ്രമേയം പാസാക്കിയ ജാർഖണ്ഡ്‌ സർക്കാരിനെയും എസ്‌കെഎം അഭിനന്ദിച്ചു. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളും തൊഴിലുറപ്പ്‌ പദ്ധതി ഇല്ലാതാക്കി കേന്ദ്രംകൊണ്ടുവന്ന വിബിജിആർഎഎംജി നിയമത്തെ എതിർത്ത്‌ പ്രമേയം പാസാക്കിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home