ad
Deshabhimani

മൂന്നാഴ്‌ചയ്‌ക്കുള്ളിൽ വിവരാകാശ കമീഷണർമാരുടെ ഒഴിവ്‌ നികത്തണം: സുപ്ര‍ീംകോടതി

Supreme court.jpg
avatar
സ്വന്തം ലേഖകൻ

Published on Oct 28, 2025, 08:58 AM | 1 min read

ന്യ‍ൂഡൽഹി: കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും മൂന്നാഴ്‌ചയ്‌ക്കുള്ളിൽ വിവരാകാശ കമീഷണർമാരുടെ ഒഴിവുകൾ നികത്തണമെന്ന്‌ നിർദേശിച്ച്‌ സുപ്ര‍ീംകോടതി. നവംബർ 17നകം ഒഴിവുകൾ നികത്തണമെന്നും ശേഷം റിപ്പോർട്ട്‌ സമർപ്പിക്കണം എന്നുമാണ്‌ നിർദേശം. കേന്ദ്ര–സംസ്ഥാന വിവരാകാശ കമീഷനുകളിൽ വലിയ രീതിയിലുള്ള ഒഴിവുകളുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി സമർപ്പിച്ച അപേക്ഷയിൽ ജസ്റ്റിസുമാരായ സൂര്യ കാന്ത്‌, ജോയ്‌മല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചാണ്‌ നിർദേശം നൽകിയത്‌.


ഒഴിവുകൾ നികത്താത്തതിനാൽ കേന്ദ്ര വിവരാകാശ കമീഷനിൽ മാത്രം 30,000ൽ അധികം അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന്‌ പരാതിക്കാരിയും സമൂഹ്യ പ്രവർത്തകയുമായ അഞ്ജലി ഭരദ്വാജിന്‌ വേണ്ടി ഹാജരായ പ്രശാന്ത്‌ ഭൂ‍ഷൻ പറഞ്ഞു. കമീഷണർമാരെ നിയമിക്കാതെയും സുതാര്യമായ രീതിയിലുള്ള നിയമനം നടത്താതെയും സർക്കാരുകൾ വിവരാകാശ നിയമത്തെ തകർക്കുകയാണെന്നും അദ്ദേഹം വാദിച്ചു.















deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home