ad
Deshabhimani

print edition പൊലീസ് ഉദ്യോഗസ്ഥന് യൂത്ത് കോൺഗ്രസ് നേതാവിന്റെ ഭീഷണി

police.

പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയുള്ള ശ്യാംലാലിന്റെ എഫ്‌ബി പോസ്‌റ്റ്‌

വെബ് ഡെസ്ക്

Published on May 04, 2026, 12:01 AM | 1 min read

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി യൂത്ത് കോൺഗ്രസ് നേതാവ് കൊല്ലയിൽ ശ്യാംലാൽ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒന്നിന് പത്തായും പത്തിന് നൂറായും തിരിച്ചു തരുമെന്നാണ് തമ്പാനൂർ എസ് എച്ച്ഒയായിരുന്ന ജിജു കുമാറിനെതിരെ ഫെയ്സ്ബുക്കിലൂടെയുള്ള ഭീഷണി.


എസ്എച്ച്ഒയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിലേക്ക് അതിക്രമിച്ച് കയറിയത്‌ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ യൂത്ത് കോൺഗ്രസുകാർ ആക്രമിക്കുകയായിരുന്നു.


തമ്പാനൂർ സ്‌റ്റേഷനിലെ സിപിഒ അനു കൃഷ്ണന് പരിക്കേറ്റിരുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയ ശ്യാംലാൽ, ശരത് എന്നിവരെ അറസ്റ്റ് ചെയ്യുകയും 21 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഭീഷണി.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home