ad
Deshabhimani

വിധവയായ വീട്ടമ്മയുടെ 3 ലക്ഷം രൂപ യൂത്ത് കോൺ​ഗ്രസ് നേതാവ് തട്ടി

Said.JPG

എ സെയ്ദ്

വെബ് ഡെസ്ക്

Published on Apr 07, 2026, 06:28 PM | 1 min read

കാട്ടാക്കട: വിധവയായ വീട്ടമ്മയെ വീട് ഒറ്റിക്ക്‌ എടുത്ത് നൽകാമെന്ന് പറഞ്ഞ്‌ മൂന്നുലക്ഷം രൂപ യൂത്ത് കോൺഗ്രസ് നേതാവ് തട്ടിയെടുത്തതായി പരാതി. കിള്ളി തൊളിക്കോട്ടുകോണം ദാറുൾ ഫാസിലിൽ ബി സജിതാ ബീവിയാണ് യൂത്ത് കോൺഗ്രസ് കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ്‌ എ സെയ്ദിനെതിരെ കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്.


2021 നവംബർ 10നാണ് സംഭവം. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത പരിഹരിക്കാൻ സജിതാ ബീവി കിള്ളിയിലെ വീടുവിറ്റതിൽ മൂന്ന് ലക്ഷം മിച്ചമുണ്ടായിരുന്നു. ഇ‍ൗ പണം തന്നാൽ വീടെടുത്ത് നൽകാമെന്ന് കിള്ളി മേച്ചിറ സ്വദേശികൂടിയായ സെയ്ദ് ഉറപ്പുനൽകിയതിനെ തുടർന്ന് സജിതാ ബീവി പണം നൽകി. എന്നാൽ, ഇത്രയും തുകയ്ക്ക് ഒറ്റിക്ക് വീട് കിട്ടില്ലെന്നും തൽക്കാലം ഒരു വീട് വാടകയ്ക്കെടുത്താൽ താൻ വാടക നൽകാമെന്നും സെയ്ദ് പറഞ്ഞു. ആദ്യ മൂന്നുമാസം വാടക നൽകി, പിന്നീട് അത്‌ നിലച്ചു. പണം മടക്കിനൽകാനാവശ്യപ്പെട്ടപ്പോൾ അതും തള്ളി.


തുടർന്ന് യുഡിഎഫ് സ്ഥാനാർഥി എം ആർ ബൈജു ഇടപെടുകയും പണം വാങ്ങി നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ, ഇതുവരെ പണം ലഭിച്ചില്ല.​ പലതവണ ഇവർ വാക്കുനൽകി. 10 ദിവസത്തിനകം പണം നൽകുമെന്ന്, ഇക്കഴിഞ്ഞ മാർച്ച് 22നും എം ആർ ബൈജു ഇടപെട്ട്‌ ഉറപ്പുനൽകി. എന്നാൽ, പിന്നീട്‌ സെയ്ദിനെ വിളിച്ചപ്പോൾ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home