മദ്യപിച്ച് യുവാക്കൾ തമ്മിൽ അടിപിടി: ഒരാൾ മരിച്ചു

കാലടി: മലയാറ്റൂർ കുരിശ് മുടിക്ക് താഴെ മദ്യപിച്ച യുവാക്കൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. മലയാറ്റൂർ സ്വദേശി തെക്കിനേൻ വീട്ടിൽ ഫെബിൻ (28) ആണ് കൊല്ലപ്പെട്ടത്.
നാട്ടുകാരനായ വിഷ്ണുവാണ് ഫെബിനെ ആക്രമിച്ചത്. ഞായർ വൈകീട്ട് 5.30 ഓടെ മലയാറ്റൂർ അടിവാരത്തിന് സമീപത്തെ കനാലിന്റെ വക്കിൽ ഇരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം ഉണ്ടായി.
ഒടുവിൽ വിഷ്ണു ഫെബിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ഫെബിന് ബോധം നഷ്ടപ്പെടുകയും വിഷ്ണുതന്നെ ഫെബിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കാലടി പൊലീസ് വിഷ്ണുവിനെ കസ്റ്റടിയിലെടുത്തു.










0 comments