ad
Deshabhimani

കാസർകോട് പൊയിനാച്ചിയിൽ കലുങ്കിനടിയിൽ യുവാവിൻ്റെ മൃതദേഹം

found died
വെബ് ഡെസ്ക്

Published on Apr 14, 2026, 02:00 PM | 1 min read

പൊയിനാച്ചി : കാസർകോട് പൊയിനാച്ചിയിൽ കലുങ്കിനടയിൽ യുവാവിൻ്റെ ഒരു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പൊയിനാച്ചി മണ്ഡലിപ്പാറ സ്വദേശിയായ കബീർ (40) ആണ് മരിച്ചത്. മൃതദേഹത്തിൽ കല്ലിച്ച പാടുകളും മുറിവും ചതവും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാകാമെന്ന സംശയത്തിലാണ് പൊലീസ്.  കിടന്നതിനാൽ ‌പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെട്ടാത്ത രീതിയിലാണ് കലുങ്കിനടിയിൽ മൃതദേഹം കിടന്നിരുന്നത്. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് മൃതദേഹം പ്രദേശവാസികൾ കണ്ടത്. മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നു കബീറെന്ന് പൊലീസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home