ad
Deshabhimani

ആരോട് പറയാൻ,ആര് കേൾക്കാൻ; ദേശീയപാതയില്‍ പൊലീസ്‌ വക അനധികൃത പാർക്കിംഗ്

police station2
വെബ് ഡെസ്ക്

Published on Sep 08, 2026, 05:23 PM | 1 min read

പുതുക്കാട്(തൃശൂര്‍): ദേശീയപാതയില്‍ പൊലീസ്‌ വക അനധികൃത പാർക്കിംഗ്. കഞ്ചാവ് കേസിൽ പൊലീസ്‌ പിടിച്ചെടുത്ത വാഹനമാണ്‌ പുതുക്കാട് പൊലീസ്‌ സ്റ്റേഷന് സമീപമുള്ള യൂടേണിനടുത്ത്‌ പാർക്ക്‌ ചെയ്‌തിട്ടുള്ളത്‌. സർവീസ് റോഡ് പോലുമില്ലാത്ത സ്ഥലത്ത് പൊലീസ് സ്റ്റേഷന്റെ ദിശ ബോർഡിന് അരികിലാണ് വാഹനം പാർക്ക് ചെയ്തിട്ടുള്ളത്.

വിവിധ കേസുകളിലായി പൊലീസ്‌ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇത്തരത്തിൽ പലയിടങ്ങളിലും പാർക്ക്‌ ചെയ്‌തിട്ടുണ്ട്‌. കോടതി നടപടികളുടെ നൂലാമാലകൾ മൂലം പലതും തുരുന്പടുത്ത്‌ നശിക്കുകയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home