ad
Deshabhimani

പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന വേദിക്കരികിൽ തോക്കുമായി 2 പേർ പിടിയിൽ

Arrest
വെബ് ഡെസ്ക്

Published on Sep 08, 2026, 06:02 PM | 1 min read

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന വേദിക്ക് സമീപത്തുനിന്ന് ലൈസന്‍സുള്ള തോക്കുമായി രണ്ടുപേർ പിടിയിൽ. ബാന്ദ്ര-കുർള കോംപ്ലക്സിലെ നീത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. ഇവരുടെ പക്കൽ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥന്‍ വ്യാജ ഐഡി കാർഡും കണ്ടെടുത്തു.


അറസ്റ്റിലായവരില്‍ ഒരാൾ രോഹൻ പരേഖ് (24) ആണ്. ഇയാളുടെ കൈവശമാണ് വ്യാജ ഐഡി ഉണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു. കൂടെയുണ്ടായിരുന്നയാളുടെ പേരുവിവരങ്ങല്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വേദിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. പൊലീസ് പറയുന്നതനു സരിച്ച്, തിങ്കളാഴ്ച വൈകുന്നേരമാണ് രണ്ടുപേർ ബികെസിയിൽ എത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ താൻ പിഎംഒ ഉദ്യോഗസ്ഥനാണെന്ന് ഇയാൾ അവകാശപ്പെടുകയായിരുന്നു.


അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയായതിനാലും കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലും പോലീസ് ഉടൻ തന്നെ വിശദമായ പരിശോധന നടത്തി. പിഎംഒ ഓഫീസിലും ഇതുസംബന്ധിച്ച് ഉറപ്പുവരുത്തി. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home